ആദില്‍ ഇബ്രാഹിം, പേളി മാണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സഹീര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പിരിത്തുരുത്ത്. കാപ്പിരിത്തുരുത്ത് കൊച്ചിയുടെ സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും ഒരു കാലഘട്ടത്തിലെ ജീവിതത്തിന്റെയും അന്വേഷണമാണ്.
പുരാതന കൊച്ചിയുടെ സാംസ്കാരിക ജീവിത പശ്ചാത്തലത്തില്‍, കൊച്ചിയുടെ തന്നെ അഭിമാനമായ അനശ്വര ഗായകന് എച്ച്. മെഹ്ബൂബിന്റെ സംഗീത ജീവിതത്തെ ദൃശ്യവത്ക്കരിക്കുകയാണ് കാപ്പിരിത്തുരുത്തിലൂടെ ഗായകന് എച്ച്. മെഹ്ബൂബായി ക്ലാര്നെറ്റ് വിദ്വാന് ജെര്‍സണ്‍ അഭിനയിക്കുന്നു.
ലാല്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, എസ്.പി. ശ്രീകുമാര്‍, ഹരീഷ് കണാരന്, സുനില്‍ സുഖദ, രാജേഷ് ശര്‍മ, സുരഭി തുടങ്ങിയവര്‍ക്കൊപ്പം സംഗീതജ്ഞന് രമേശ് നാരായണനും നാടകതാരങ്ങളും കാപ്പിത്തുരുത്തില് അഭിനയിക്കുന്നു. പ്രവീണ്‍ ചക്രപാണിയാണ് ഛായാഗ്രാഹകന്‍.
മിര്‍സ ഖാലിബ്, വയലാര്‍ രാമവര്‍മ, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, സുലൈമാന്‍ മാസ്റ്റര്‍, മേപ്പള്ളി ബാലന് എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് റഫീഖ് യൂസഫ്. രമേശ് നാരായണന്, വിജയ് യേശുദാസ്, അഫ്സല്, മധുശ്രീ, കിഷോര്‍ അബു, ഒ.യു. ബഷീര്‍, തുരുത്തി ഇബ്രാഹിം തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മധു പോള്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: