ന്യൂദല്‍ഹി: നോട്ട് നിരോധനത്തെ പിന്തുണച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. നിലവിലെ കഷ്ടപ്പാടിന് ഭാവിയില്‍ പ്രയോജനം ലഭിക്കും. സുതാര്യമായ സാമ്പത്തിക രംഗത്തേക്കുള്ള സുപ്രധാന ചുവട് വെപ്പാണ് നോട്ട് നിരോധിക്കാനുള്ള ശക്തമായ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കറന്‍സിരഹിത ഇടപാടുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഡിജിറ്റല്‍ സാമ്പത്തിക രംഗത്ത് ഏതാനും വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മുന്നിലെത്തും. ഇത് പാവപ്പെട്ടവരുടെ ജീവിതത്തെ മാറ്റിമറിക്കും. നോട്ട് നിരോധനം ഇതിന് ആക്കം കൂട്ടും. പരിവര്‍ത്തനമുണ്ടാക്കുക എളുപ്പമല്ല.
















