ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഭരണകാര്യങ്ങളില്‍ ഇടപെട്ട് തുടങ്ങിയതായി അപ്പോളോ ആശുപത്രി അധികൃതര്‍. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്നും ആശുപത്രി ചെയര്‍മാന്‍ പ്രതാപ് റെഡ്ഡി പറഞ്ഞു.
ആരോഗ്യം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഏഴാഴ്ച കൂടി വേണ്ടി വരുമെന്നും റെഡ്ഡി വ്യക്തമാക്കി. വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് കഴിയുന്നത്. അണുബാധയുണ്ടാകാതിരിക്കാനാണ് ഐസിയുവില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
















