മുംബൈ: നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് നാശക് അപകടത്തില്‍ പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് കപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണ്.
അപകടം നിസാരമാണെന്ന് അധികൃതര്‍ പറഞ്ഞു. തുറമുഖത്ത് സഞ്ചരിക്കുന്നതിനിടെ കപ്പലിന്റെ എന്‍ജിന്‍ നിലയ്‌ക്കുകയും മുന്‍ഭാഗം ജെട്ടിയിലിടിക്കുകയുമായിരുന്നു.
ഗോവ തുറമുഖത്ത് 1996ലാണ് ഈ കപ്പല്‍ നിര്‍മിച്ചത്. നാവിക സേനയുടെ സുപ്രധാന ദൗത്യങ്ങളിലെല്ലാം ഇത് പങ്കെടുത്തിട്ടുമുണ്ട്.
















