ന്യൂദല്‍ഹി; മുന്‍കര്‍ണ്ണാടക മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ ആര്‍ഭാട വിവാഹത്തിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് മുന്‍ധനകാര്യ സെക്രട്ടറി എഎഎസ് ശര്‍മ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കള്ളപ്പണത്തിനെതിരായ നടപടിക്ക് ഒപ്പം നില്‍ക്കാന്‍ ജനങ്ങളോട് അങ്ങ് അഭ്യര്‍ഥിച്ച സമയത്താണ് റെഡ്ഡിയുടെ’ മകളുടെ ആര്‍ഭാട വിവാഹം. ഇതിന് അഞ്ഞൂറു കോടി രൂപയെങ്കിലും ചെലവിട്ടിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണ്ണം പൂശിയ, എല്‍സിഡി സ്‌ക്രീന്‍ പിടിപ്പിച്ച കത്തിലാണ് ക്ഷണം. കല്ല്യാണ സാരിക്കു മാത്രം 17 കോടി രൂപയായി.
ആഭരണങ്ങള്‍ക്ക് 90 കോടിയും. ബെംഗളൂരുവിലെയും സിംഗപ്പൂരിലെയും തന്റെ സ്വത്ത് പണയം വച്ചാണ് പണം കണ്ടെത്തിയതെന്നും ആറു മാസം മുന്‍പേ ഇതിനുള്ള പണം നല്‍കിയിരുന്നുവെന്നുമാണ് റെഡ്ഡി പറയുന്നത്. ഈ സ്വത്തുക്കള്‍ ഏതാണ്. സ്വത്തു വിവരങ്ങളും അതിന്‍െഖ ഉറവിടങ്ങളും അന്വേഷിക്കണം. റെഡ്ഡിയുടെ ബിനാമി സ്വത്തുക്കളും കണ്ടെത്തണം. കത്തില്‍ ശര്‍മ്മ അഭ്യര്‍ഥിക്കുന്നു.
മുമ്പ് ബിജെപിയില്‍ ആയിരുന്ന റെഡ്ഡിയുടെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ശ്രീരാമലുവുമായി ചേര്‍ന്ന് ബിഎസ്ആര്‍ കോണ്‍ഗ്രസ്(ബദാവര ശ്രമിക റെയ്‌ത്തറ കോണ്‍ഗ്രസ്) രൂപീകരിച്ച് സ്വന്തമായി മല്‍സരിച്ച് ജയിച്ചിരുന്നു.
















