ശിവപുരി: പ്രായപൂര്‍ത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ പീഡിപ്പിച്ച 72കാരന്‍ അറസ്റ്റില്‍. അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച പ്രൊഫ( റിട്ട.)കെ.എന്‍.അഗര്‍വാള്‍, ഇയാളെ സഹായിച്ച മകള്‍ അഡ്വ.ഷൈല അഗര്‍വാള്‍(40) എന്നിവരാണ് അറസ്റ്റിലായത്.
വനിത ശിശുക്ഷേമവകുപ്പിലെ കൗണ്‍സിലറാണ് കുട്ടികള്‍ ബലാല്‍സംഗത്തിനിരയായതായി കണ്ടെത്തിയത്. തങ്ങളെ പ്രൊഫസര്‍ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തതായി കുട്ടികള്‍ മൊഴി നല്‍കി.
















