അമരാവതി: ഡോക്ടര്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് നഴ്‌സ് നടത്തിയ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ ഗര്‍ഭിണി മരിച്ചു. ആന്ധ്രാപ്രദേശിലെ രജാമിലെ സെന്റ് ആന്‍സ് ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് സംഭവം.
നാഗല്ല ശാന്തിയെന്ന സ്ത്രീയാണ് മരിച്ചത്. ഓപ്പറേഷനു വേണ്ടി നഴ്‌സ് ആദ്യം 15,000 രൂപയും പിന്നീട് സ്ഥിതി വഷളാണെന്നറിയിച്ച് 10,000 രൂപയും ബന്ധുക്കളുടെ കൈയ്യില്‍ നിന്നും വാങ്ങിയതായും പോലീസ് പറഞ്ഞു.
















