ഹൈദരാബാദ്: ആന്ധ്രപ്രദേശ് കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ക്ഷേത്രത്തില്‍ നിന്നും 25 ലക്ഷം രൂപ വിലമതിക്കുന്ന മനുഷ്യ മുടി മോഷണം പോയി. ഏഴുബാഗുകളിലാക്കി സൂക്ഷിച്ച മുടിയാണ് മോഷണം പോയത്.
വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണം. മുഖം മുടിധരിച്ച മൂന്നുപേര്‍ ക്ഷേത്രത്തിന്റെ സ്റ്റോര്‍ റൂമിന്റെ വാതില്‍ തുറന്ന് ഇവിടെ സൂക്ഷിച്ചിരുന്ന മുടി മോഷ്ടിക്കുകയായിരുന്നു. വിപണിയില്‍ 25 ലക്ഷം രൂപ വരെ വിലമതിക്കുന്നതാണിത്.
ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം ക്ഷേത്രത്തിനുള്ളില്‍ മോഷണം നടത്തുന്നതിന് ജീവനക്കാരില്‍ ആരുടേയെങ്കിലും പിന്തുണ നല്‍കിയിട്ടുണ്ടോ എന്നതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് കുര്‍ണൂല്‍ എസ്പി എ. കെ. ഇ. രവി കൃഷ്ണന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ശിവന്റെ 12 ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീ മല്ലികാര്‍ജ്ജുന സ്വാമി എന്ന പേരിലാണ് ശിവന്‍ അറിയപ്പെട്ടിരുന്നത്.
















