ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നൽകി സ്വതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ അണ്ണ ഹസാരെ രംഗത്ത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം വിപ്ലവകരവും ശക്തവുമാണെന്ന് ഹസാരെ പറഞ്ഞു.
സര്‍ക്കാരിന്റെ ധീരമായ തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും നോട്ട് നിരോധനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ശുദ്ധീകരിക്കപ്പെടുമെന്നും ഹസാരെ പറഞ്ഞു. കള്ളപ്പണത്തിനെതിരെ മുന്‍ സര്‍ക്കാരുകളൊന്നും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി.
പുതിയ തീരുമാനം കള്ളപ്പണത്തെ മാത്രമല്ല അഴിമതിയെയും ഭീകരവാദത്തെയും നിയന്ത്രിക്കുമെന്നും ഹസാരെ വ്യക്തമാക്കി.
















