മുബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ നല്‍കിയ പൊതുതാല്പ്പര്യഹര്‍ജി പരിഗണിക്കാന്‍ മുബൈ ഹൈക്കോടതി വിസമ്മതിച്ചു.
കള്ളപ്പണം തടയാനുള്ള കേന്ദ്ര നടപടിയെ സകലരും പിന്തുണക്കുകയാണ് ചെയ്യേണ്ടതെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷണന്‍ ബെഞ്ച് വ്യക്തമാക്കി.
കള്ളപ്പണമടങ്ങിയ സമാന്തര സമ്പദ് വ്യവസ്ഥക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി ദുഷ്ടലാക്കോടെയാണെന്ന് പറയാന്‍ കഴിയില്ല. ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിലും കേന്ദ്ര നടപടിയെ പിന്തുണക്കുകയാണ് വേണ്ടത്. കോടതി പറഞ്ഞു.
















