ന്യൂദല്‍ഹി: ആയിരം, അഞ്ഞൂറു നോട്ടുകള്‍ പിന്‍വലിച്ച നടപടി ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും അതിന് ജനപിന്തുണയേറുകയാണെന്ന് സര്‍വ്വേ. പൗരന്മാരുടെ സന്നദ്ധ സംഘടനയായ ലോക്കല്‍ സര്‍ക്കിള്‍സാണ് സര്‍വ്വേ നടത്തിയത്.
79 ശതമാനം പേരും നടപടിയെ പൂര്‍ണ്ണമായി പിന്തുണച്ചു. വെറും മൂന്നു ശതമാനം പേര്‍ മാത്രമാണ് ഇതിനെ എതിര്‍ത്തത്. അസൗകര്യം വേദനാജനകമാണെന്ന് പറഞ്ഞ 18 ശതമാനം പേരും പക്ഷെ നടപടിയെ പിന്തുണയ്‌ക്കുന്നു. 200 നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു.
















