ന്യൂദല്‍ഹി: ബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ യുപി മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ നിരുപാധികം മാപ്പു പറയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട് തങ്ങളെ സഹായിക്കാന്‍ കോടതി അറ്റോര്‍ണി ജനറലിനോട് അഭ്യര്‍ഥിച്ചിട്ടുമുണ്ട്. പറഞ്ഞ വാക്ക് ഒരിക്കലും തിരിച്ചെടുക്കാനാവില്ല. ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ് റോയിയും ചൂണ്ടിക്കാട്ടി.
നിരുപാധിക മാപ്പപേക്ഷിച്ച് അസംഖാന്‍ സത്യവാങ്ങ്മൂലം നല്‍കിയാല്‍ കേസ് തീരും. കോടതി ഖാനു വേണ്ടി ഹാജരായ കപില്‍ സിബലിനോട് പറഞ്ഞു. രണ്ടാഴ്ചക്കകം അത് നല്‍കുക. കോടതി വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ് ഇടിച്ചു തകര്‍ക്കാന്‍ അനുവദിക്കില്ല. കോടതി വ്യക്തമായി.
















