ഹൈദരാബാദ്: സ്‌ട്രെച്ചര്‍ ലഭിച്ചില്ല, രോഗിയായ ഭര്‍ത്താവിനെ ഭാര്യ ശ്രിവാനി വലിച്ചിഴച്ച് താഴത്തെ നിലയില്‍ എത്തിച്ചു. ആന്ധ്രയിലെ അനന്ദപൂരിലെ ഗുണ്ടക്കല്‍ ആശുപത്രിയിലാണ് സംഭവം.
ആംബുലന്‍സ് ലഭിക്കാതെ ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകളോളം നടന്ന മാഞ്ജിയുടെ രാജ്യത്ത് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അതിനു പിന്നാലെയാണ് ഇത്.
വീണ്അപകടം പറ്റിയ തന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായിച്ചില്ല. ഒരു വിധത്തില്‍ ആശുപത്രിയില്‍ എത്തിച്ച ശ്രിവാനി സ്‌ട്രെച്ചറിനു ആവശ്യപ്പെട്ടെങ്കിലും കാത്തു നില്‍ക്കാനായിരുന്നു ആശുപത്രി ആധികൃതര്‍ ആവശ്യപ്പെട്ടത്. ഏറെ സമയം കാത്തു നിന്നെങ്കിലും സ്‌ട്രെച്ചര്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വലിച്ചിഴച്ചതെന്ന് ശ്രിവാനി പറഞ്ഞു.
സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 300 അകലയുള്ള പ്രധാന ആശുപത്രിയാണിത്. സംഭവം വിവാദമായതോടു കൂടി സംഭവം അന്വേഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ഉത്തരവിട്ടു. വേണ്ട സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
















