Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ ശക്തമായ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 10:53 pm IST
inSports

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെന്ന നിലയില്‍. തന്റെ 50-ാം ടെസ്റ്റ് കളിക്കാനിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തകര്‍പ്പന്‍ സെഞ്ചുറിയുമായി കളം നിറഞ്ഞപ്പോള്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയും ശതകം തികച്ചു. ഇന്നലെ കൡനിര്‍ത്തുമ്പോള്‍ 151 റണ്‍സുമായി കോഹ്‌ലിയും ഒരു റണ്ണുമായി ആര്‍. അശ്വിനും ക്രീസില്‍. 119 റണ്‍സെടുത്താണ് പൂജാര മടങ്ങിയത്.

ഇന്ത്യക്കായി ജയന്ത് യാദവ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. അമിത് മിശ്രക്ക് പകരമായാണ് ജയന്ത് ടീമിലെത്തിയത്. പരിക്ക് മാറി ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് ടീമിലും മടങ്ങിയെത്തി.

ടോസില്‍ ഭാഗ്യം കടാക്ഷിച്ച കോഹ്‌ലി ബാറ്റിങ്ങ് തെരഞ്ഞെടുത്തു. സ്പിന്നര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചാണെന്നതാണ് ഇതിന് കാരണം. എന്നാല്‍ പ്രതീക്ഷിച്ച തുടക്കം ഓപ്പണര്‍മാരായ മുരളി വിജയും കെ.എല്‍. രാഹുലും ചേര്‍ന്ന് നല്‍കിയില്ല. ഗംഭീറിന് പകരം ഓപ്പണറായി മടങ്ങിയെത്തിയ രാഹുല്‍ രണ്ടാം ഓവറില്‍ പൂജ്യനായി മടങ്ങി. ബ്രോഡിന്റെ പന്തില്‍ സ്‌റ്റോക്‌സിന് ക്യാച്ച്.

നന്നായി തുടങ്ങിയ മുരളി വിജയ് (20) ആന്‍ഡേഴ്‌സന്റെ ബൗണ്‍സറിന് മുന്നില്‍ തലകുനിച്ചപ്പോള്‍ ഇന്ത്യ രണ്ടിന് 22 എന്ന നിലയില്‍ പ്രതിരോധത്തില്‍. എന്നാല്‍ മൂന്നാം വിക്കറ്റില്‍ പൂജാരക്കൊപ്പം കോഹ്‌ലി ഒത്തുചേര്‍ന്നതോടെ ഇന്ത്യ തിരിച്ചുവന്നു. തുടക്കത്തില്‍ സ്‌കോറിങ്ങ് മെല്ലെയായിരുന്നെങ്കിലും നിലയുറപ്പിച്ചശേഷം ഇരുവരും മികച്ച സ്‌ട്രോക്ക് പ്ലേ നടത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 226 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായി. ഇതിനിടെ പൂജാര 184 പന്തില്‍ നിന്നും കോഹ്‌ലി 154 പന്തില്‍ നിന്നും സെഞ്ചുറി തികച്ചു. സ്‌കോര്‍ 99-ല്‍ നില്‍ക്കേ ആദില്‍ റഷീദിനെതി ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ സിക്‌സറടിച്ചാണ് പൂജാര ശതകം നേടിയത്.

തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ചുറി നേടിയ പൂജാര (119)യെ ചായക്ക് ശേഷം മടക്കി ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. 204 പന്തില്‍ 12 ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തിയാണ് പൂജാര 119 റണ്‍സെടുത്തത്. പൂജാരയുടെ പത്താം ടെസ്റ്റ് സെഞ്ചുറി. ടെസ്റ്റിലെ പത്താം സെഞ്ചുറിയിലേക്കെത്തിയത്. പിന്നീട് രഹാനെയെ കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യയെ 300 കടത്തി.

എന്നാല്‍ കളി തീരാന്‍ രണ്ടോവര്‍ ബാക്കിയിരിക്കെ പുതിയ പന്തെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റ തന്ത്രം ഫലിച്ചു. രഹാനെയെ (23) ആന്‍ഡേഴ്‌സണ്‍ ബെയര്‍സ്‌റ്റോവിന്റെ കൈകളിലെത്തിച്ച് ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്തതായെ അശ്വിനെ കൂട്ടുപിടിച്ച് കോഹ്‌ലി ആദ്യ ദിനത്തെ കളി അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ മൂന്നും ബ്രോഡ് ഒന്നും വിക്കറ്റ് വീഴ്‌ത്തി.

സ്‌കോര്‍ ബോര്‍ഡ് 

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്

മുരളി വിജയ് സി സ്‌റ്റോക്ക്‌സ് ബി ആന്‍ഡേഴ്‌സണ്‍ 20, കെ.എല്‍. രാഹുല്‍ സി സ്‌റ്റോക്ക്‌സ് ബി ബ്രോഡ് 0, ചേതേശ്വര്‍ പൂജാര സി ബെയര്‍സ്‌റ്റോവ് ബി ആന്‍ഡേഴ്‌സണ്‍ 119, വിരാട് കോഹ്‌ലി നോട്ടൗട്ട് 151, അജിന്‍ക്യ രഹാനെ സി ബെയര്‍സ്‌റ്റോവ് ബി ആന്‍ഡേഴ്‌സണ്‍ 2, ആര്‍. അശ്വിന്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 3, ആകെ നാല് വിക്കറ്റിന് 317.

വിക്കറ്റ് വീഴ്ച: 1-6, 2-22, 3-248, 4-316.

ബൗളിങ്ങ്: ആന്‍ഡേഴ്‌സണ്‍ 16-3-44-3, സ്റ്റുവര്‍ട്ട് ബ്രോഡ് 12-2-39-1, സ്‌റ്റോക്ക്‌സ് 13-3-52-0, അന്‍സാരി 12-1-45-0, ആദില്‍ റഷീദ് 26-1-85-0, മോയിന്‍ അലി 11-0-50-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.