ന്യൂദല്‍ഹി: നിയന്ത്രണരേഖയില്‍ 11 ഭാരത സൈനികരെ കൊന്നെന്ന പാക്ക് വാദം ഭാരതം നിഷേധിച്ചു. ഏഴ് പാക്ക് സൈനികരെ വധിച്ചതിനു പ്രതികാരമായി അതേദിവസം 11 ഭാരത സൈനികരെ കൊലപ്പെടുത്തിയെന്ന വാദമാണ് സൈന്യം നിഷേധിച്ചത്.
പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന്റെ വാദം അസംബന്ധമാണ്. നവംബര്‍ 14, 15, 16 തീയതികളില്‍ നിയന്ത്രണരേഖയില്‍ പാക് സൈന്യം ശക്തമായ വെടിവയ്‌പ്പ് നടത്തിയിരുന്നു. എന്നാല്‍, ആര്‍ക്കും ഈ ആക്രമണത്തില്‍ പരുക്കേറ്റിട്ടില്ല. പാക്ക് സൈനിക മേധാവിയുടെ അവകാശവാദം തെറ്റാണെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് ട്വിറ്ററിലൂടെ അറിയിച്ചു.
















