ന്യൂദല്‍ഹി: നാളെമുതല്‍ നോട്ട് മാറിയെടുക്കാനുള്ള പരിധി 2000 രൂപയാക്കി കുറച്ചു. അതേസമയം, എ.ടി.എമ്മുകളിൽ നിന്ന് ദിവസം 2500 രൂപ പിൻവലിക്കാൻ കഴിയും. നേരത്തെ 4500 രൂപ വരെയായിരുന്നു മാറാൻ കഴിയുമായിരുന്നത്.
ഒരാഴ്ച കര്‍ഷകര്‍ക്ക് 25,000 രൂപ വരെ പിന്‍വലിക്കാം. വിവാഹ ആവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാം. രജിസ്ട്രേഷനുള്ള വ്യാപാരികള്‍ക്ക് അമ്പതിനായിരം രൂപ വരെ പിന്‍വലിക്കാം. വിള ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കാന്‍ 15 ദിവസം കൂടി സാവകാശം നല്‍കുമെന്നും കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളം ഉള്‍പ്പടെ രാജ്യത്തെ മൂന്നിലൊന്ന് എടിഎമ്മുകളില്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ലഭ്യമാക്കിയതായി എസ്ബിഐ അറിയിച്ചു. കൂടുതല്‍ 500 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
















