ഗുവാഹത്തി: പിൻവലിച്ച 500ന്റെയും 1000ന്റെയും നോട്ടുകൾ അഴുക്കു ചാലിലും പുഴയിലും കണ്ടെത്തി. ഗുവാഹത്തിയിലെ നരേംഗി റയില്‍വേ സ്റ്റേഷനു സമീപത്തെ അഴുക്കുചാലിലും ഭാരലു നദിയില്‍നിന്നുമായി 3.5 കോടി രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്.
നോട്ടുകൾ കീറിയതിനു ശേഷം അഴുക്കുചാലിലും പുഴയിലും നിക്ഷേപിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇവ കള്ളപ്പണമാണോ എന്ന് അന്വേഷിച്ചു വരികയാണ്.
















