ന്യൂദല്‍ഹി: മതസ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളും സൊസൈറ്റികളും കണക്കുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. രാജ്യത്തെമ്പാടുമുള്ള 4,500ഓളം ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കുമാണ് നോട്ടീസ്. നവംബര്‍ 8 വരെയുള്ള നീക്കിയിരിപ്പ് തുക കാണിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പതിനെട്ടാം തീയതിക്ക് മുമ്പായി കണക്കുകള്‍ നല്‍കണമെന്നാണ് ഉത്തരവ്. കൂടുതല്‍ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും ഇന്‍കം ടാക്‌സ് നോട്ടീസുകള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. വരുമാന നികുതി നിയമം 133(6) അനുസരിച്ചാണ് നോട്ടീസ്. 2016 മാര്‍ച്ച് 31 മുതല്‍ നവംബര്‍ 8 വരെയുള്ള ഇടപാടുകളാണ് സമര്‍പ്പിക്കേണ്ടത്.
















