ന്യൂദല്‍ഹി: സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ദല്‍ഹി ഗവര്‍ണര്‍ നജീബ് ജങ് റദ്ദാക്കി. ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതോടെ ദിവസവേതനമുള്ള തൊഴിലാളികളുടെ വരുമാനത്തില്‍ കുറവ് വന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്ന് നജീബ് ജങ് പറഞ്ഞു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജങ് കൂട്ടിച്ചേര്‍ത്തു.
















