ദിസ്പൂര്‍: തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാനുളള പണമെടുക്കാന്‍ പോയ വാനിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
അസമിലെ ടിന്‍സുകിയ ജില്ലയിലാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന ബിംബ നിര്‍മാണം നടത്തുന്ന നിതായ് പാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നിരോധിത സംഘടനയായ ഉള്‍ഫയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
















