കുമളി: ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അരക്കിലോ കഞ്ചാവുമായി പിടിയില്‍.
വളയന്ചിളങ്ങര കെ എന്‍ സദനത്തില്‍ നികിലേഷ്(22) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് വാങ്ങിയ കഞ്ചാവ് ചെക്ക്പോസ്റ്റ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. കുമളി എക്സൈസ് ചെക്ക്പോസ്റ്റ് ഇന്‍സ്പെക്ടര്‍ ഇ പി സിബി, ഉദ്യോഗസ്ഥരായ ചന്ദ്രന്‍കുട്ടി, ശ്രീകുമാര്‍, ജയന് സി ജോണ്‍, ദീപുകുമാര്‍, സൈനുദീന്‍, സലേജ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
പ്രതിയെ വണ്ടിപ്പെരിയാര്‍ റേഞ്ചിന് കൈമാറി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: