Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 08:29 pm IST
in Samskriti

സജ്ജനസംഗമത്തിന്റെ ഉല്‍കൃഷ്ടമായൊരു മാതൃക സംഭാഷണമാണ്. ഒരേ സംഭാഷണംതന്നെ ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കും. സംഭാഷണപൂര്‍വമാഹുഃ എന്നു കാളിദാസനും രഘുവംശത്തില്‍ സ്ഥാപിക്കുന്നു. നല്ലവാക്കുകള്‍ കൊണ്ടാണ് സുഹൃത്തുക്കളാകുന്നത്. ചീത്ത വാക്കുകള്‍കൊണ്ട് ശത്രുക്കളുമാകും. ‘മനിഷിഭിഃ സാപ്തദിനമുച്യതേ’ എന്ന് സപ്തപദികൊണ്ട് സുഹൃത്തുക്കളാകുമെന്ന് കാളിദാസന്‍ വീണ്ടും ഉദ്‌ബോധിപ്പിക്കുന്നു. സമാനമായ ഖ്യാതികള്‍ ഉള്ളവര്‍ സുഹൃത്തുക്കളാണ്. സദ്ഗുണങ്ങള്‍കൊണ്ട് തുല്യപ്രശസ്തര്‍ എന്നര്‍ത്ഥം. നല്ല വാക്കുകള്‍ സംസ്‌കാരത്തെ അളക്കുവാനുള്ള പ്രമുഖമായ മാനദണ്ഡമാണ്. വ്യക്തികളുടെ ഉള്ളിലിരിക്കുന്ന ആശയങ്ങള്‍ പുറത്തുകൊണ്ടുവരുവാന്‍ ഭാഷയെന്ന ഒറ്റ ഉപാധിയേയുള്ളൂ.

”തന്നതില്ല പരനുള്ളുകാട്ടുവാന്‍

ഒന്നുമേ ഉപായമീശ്വരന്‍

ഇന്നുഭാഷയത് അപൂര്‍ണമാമഹോ

വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍”

എന്ന് കുമാരനാശാനും ഉദ്‌ബോധിപ്പിക്കുന്നു. സജ്ജനങ്ങളെ തിരിച്ചറിയുവാനും ഭാഷതന്നെയാണ് ഉപായമെന്ന് അദ്ധ്യാത്മരാമായണത്തില്‍ എഴുത്തച്ഛനും സമര്‍ത്ഥിക്കുന്നു.

മുനികുമാരന്മാരായ രാമലക്ഷ്മണന്മാരെ ആയുധധാരികളായി കണ്ട സുഗ്രീവന്‍ ഋഷ്യമൂകാചലത്തില്‍നിന്ന് ഹനുമാനെ ബ്രഹ്മചാരി വേഷത്തില്‍ പറഞ്ഞയക്കുന്നു. താഴെയെത്തിയ ഹനുമാന്‍ അഞ്ജലീബദ്ധനായ കുമാരന്മാര്‍ ആരെന്നും എവിടെനിന്ന് എങ്ങോട്ടുപോകുന്നു, മുനികുമാരന്മാരായ നിങ്ങളുടെ കൈയില്‍ ആയുധം കാണുമ്പോള്‍ ആശയുണ്ടെന്നും മധുരമായ ഭാഷയില്‍ ചോദിക്കുന്നു. അപ്പോള്‍ രാമന്റെ പ്രതികരണം നോക്കൂ!

”ഇല്ലാ ഒരപശബ്ദമെങ്ങുമേ വാക്കിങ്കല്‍

നല്ല വൈയ്യാകരണല്‍ വടുനിര്‍ണയം”

ഒരു ദുഷ്ടശബ്ദംപോലും പ്രയോഗിക്കാതെ ഋതവും ഋജുവും മൃദുവും സ്ഫുടവുമായ വാക്കുകള്‍ മധുരമായി ഒഴുകിവരുന്നു. ഇത് സജ്ജനങ്ങളുടെ മഹിമയാണ്. അവരില്‍നിന്ന് നല്ലവാക്കുകളേ ഉണ്ടാകൂ. അവരെ വിശ്വസിക്കാം.

വാണ്യേകാ സമലംകരോതി പൂരുഷം

യാ സംസ്‌കൃതാ ധാര്യതേ

ക്ഷിയന്തേഖലഭൂഷണാനി

സതതം വാഗ്ഭൂഷണം ഭൂഷണം

എന്ന് ഭര്‍ത്തൃഹരിയും മനുഷ്യനും ഏറ്റവും വലിയ ആഭരണം വാക്കുകള്‍ ആണെന്ന് ബോധ്യപ്പെടുത്തുന്നു.

സംസ്‌കരിച്ച വാക്കുകള്‍ ആഭരണം തന്നെയാണ്. അതൊരിക്കലും നശിക്കില്ല. മറ്റാഭരണങ്ങള്‍ നശ്വരങ്ങളാണ്. ഒരു ദിവസത്തോളമേ നിലനില്‍ക്കുകയുള്ളൂ. കുളിയും ഒരുക്കങ്ങളുമെല്ലാം അപ്പോഴത്തേക്കു മാത്രം.

വാക്കാണ് അനശ്വരമായ ഭൂഷണം. വാക്കുകള്‍കൊണ്ടുണ്ടാകുന്ന മുറിവ് മരണംവരെയും കരിയുകയില്ല. ആയുധംകൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയുണ്ട്. അതുകൊണ്ട് വ്യക്തികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ നല്ല ഭാഷയില്‍ മധുരമായ വാക്കുകള്‍ കൈമാറണം. ഇത് സത്സംഗത്തിന്റെ മഹനീയമായ തുടക്കമാണ്. നല്ല വാക്കുകള്‍ മനസ്സിനെയും ബുദ്ധിയെയും നന്നാക്കിയെടുക്കും. സംസ്‌കരിക്കേണ്ടത് ബുദ്ധിയേയും മനസ്സിനെയുമാണ്. അത് നല്ല വാക്കുകള്‍കൊണ്ടേ സാധിക്കുകയുള്ളൂ. ഇന്നുള്ള സമസ്ത കലഹങ്ങളുടെയും കാരണം നല്ല വാക്കുകളുടെ കുറവാണ്. ”നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണേ” എന്ന പ്രാര്‍ത്ഥന ഭാരതീയര്‍ ആവര്‍ത്തിച്ചു ചൊല്ലിയുറപ്പിക്കട്ടെ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.