Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കള്ളപ്പണത്തിനെതിരെ യുദ്ധപ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 10:14 am IST
in Vicharam

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തെ മുഴുവന്‍ ക്യൂവില്‍ നിര്‍ത്തിയെങ്കിലും അതിന്റെ ഗുണം ലഭിച്ച് തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയും ആത്മാര്‍ത്ഥതയും ജനങ്ങള്‍ തിരിച്ചറിയുകയാണ്. രാജ്യത്തെ ജനങ്ങള്‍ 50 ദിവസം ക്ഷമിക്കണമെന്നും ഡിസംബര്‍ 30 ന് മുന്‍പായി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കുന്നു. നല്ല ഭാവിക്കുവേണ്ടി ദിവസങ്ങളുടെ ബുദ്ധിമുട്ടുകള്‍ സഹിക്കാവുന്നതേയുളളൂ. ഇക്കാര്യത്തില്‍ തെറ്റുകാരനാണെങ്കില്‍ തന്നെ തൂക്കിലേറ്റാം എന്നാണ് മോദി പ്രഖ്യാപിച്ചത്.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കി കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച നരേന്ദ്ര മോദി ബിനാമി സ്വത്തുകള്‍ വാരിക്കൂട്ടിയവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെ കൊള്ളയടിച്ച് കള്ളപ്പണക്കാരും ബിനാമികളും ഉണ്ടാക്കിയതെല്ലാം പിടികൂടുമെന്നും, ഭാരതത്തില്‍നിന്ന് കൊള്ളയടിച്ച പണം തിരികെ എത്തിക്കുകയാണ് തന്റെ ദൗത്യമെന്നും മോദി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. ബിനാമി സ്വത്തുക്കള്‍ക്കെതിരെ ആരംഭിക്കുന്ന നടപടികള്‍ രാജ്യത്തുനിന്ന് കള്ളപ്പണം തുടച്ചുനീക്കാനുള്ള യജ്ഞത്തിന് ശക്തിപകരുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കുന്നു. അഴിമതിമുക്ത ഭാരതം എന്നത് പ്രധാനമന്ത്രി പദവി ഏറ്റെടുക്കുമ്പോള്‍ താന്‍ നല്‍കിയ വാഗ്ദാനമാണെന്നും കള്ളപ്പണക്കാര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയാണ് ഇതെന്നും മോദി പറയുന്നു.

കേരളത്തില്‍ മുന്‍ എക്‌സൈസ് മന്ത്രി ബാബുവിന്റെ ബിനാമിയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നുവേല്ലാ. ഭാരതത്തില്‍നിന്ന് കോടികളാണ് വിജയ് മല്യയെപ്പോലുള്ളവര്‍ വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഭാരതീയര്‍ കണക്കറ്റ പണം വിദേശബാങ്കുകളില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടും അതിനെതിരെ ഫലപ്രദമായ ഒരു നടപടിയും കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിനായില്ല. അതേ കോണ്‍ഗ്രസാണ് ഇപ്പോള്‍ കള്ളപ്പണക്കാരെ ലക്ഷ്യമിട്ട് മോദി സ്വീകരിക്കുന്ന നടപടികളെ തകര്‍ക്കാന്‍ ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നത്.

2 ജി അഴിമതിയും കല്‍ക്കരി കുംഭകോണവും നടത്തിയവര്‍ 4000 രൂപ മാറാന്‍ ബാങ്കിന് മുന്നില്‍ നില്‍ക്കേണ്ട അവസ്ഥ വന്നുവെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പറയുകയുണ്ടായി. താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് കാണിക്കാന്‍ രാഹുല്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നവര്‍ക്കൊപ്പം ചേരുകയുണ്ടായി. ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന വേദന നാളത്തെ ഭാരതത്തിന്റെ ശോഭനമായ ഭാവിക്ക് പ്രയോജനകരമായിത്തീരുമെന്ന് മോദി വാക്കുതരുന്നു. 70 വര്‍ഷം പഴകിയ അസുഖത്തെ 17 മാസം കൊണ്ട് ഭേദമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അഴിമതി രാജ്യത്തിന്റെ മുഖമുദ്രയായി മാറിയ സാഹചര്യത്തില്‍, കള്ളനോട്ടും കള്ളപ്പണവും വ്യാപകമായി സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന ഘട്ടത്തില്‍ എത്തിച്ചതാണ് കടുത്ത നടപടിയെടുക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. പത്തുമാസം മുന്‍പാരംഭിച്ച രഹസ്യ ഓപ്പറേഷനായിരുന്നു നോട്ട് നിരോധനം എന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

ചെറിയ നോട്ടുകള്‍ ഉള്‍പ്പടെ ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും നോട്ടുകള്‍ പൂഴ്‌ത്തിവയ്‌ക്കേണ്ടതില്ലെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു. എടിഎമ്മുകള്‍ കാലിയായതാണ് ജനങ്ങളെ ക്ഷോഭിപ്പിച്ചത്. ഇപ്പോള്‍ അഞ്ഞൂറു രൂപയുടെ 50 ലക്ഷം നോട്ടുകള്‍ പ്രിന്റ് ചെയ്തുകഴിഞ്ഞു. നോട്ടുകള്‍ ആവശ്യത്തിന് എത്തിത്തുടങ്ങിയതോടെ ബാങ്കുകളിലെ പ്രവര്‍ത്തനം സാധാരണനിലയിലാവുകയാണ്. നീണ്ട നിരകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. എടിഎമ്മുകളില്‍ പണം നിറയ്‌ക്കാന്‍ പ്രത്യേക കര്‍മസേനയെത്തന്നെ കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കി. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് കള്ളപ്പണക്കാര്‍ക്കൊപ്പം നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. കള്ളപ്പണം വീണ്ടെടുക്കുന്നത് സംബന്ധിച്ച് മോദിയെ പരിഹസിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടംമുട്ടിയിരിക്കുന്നു. ഏഴുപതിറ്റാണ്ടിനിടെ ഇത്ര ധീരമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ തന്റേടം കാണിച്ച മറ്റൊരു പ്രധാനമന്ത്രി ഭാരതത്തില്‍ ഉണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Mollywood

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.