ചെന്നൈ: തുടര്‍ തോല്‍വികള്‍ക്കു ശേഷം നിലവിലെ ജേതാക്കള്‍ ചെന്നൈയിന്‍ എഫ്‌സി വിജയവഴിയില്‍. സ്വന്തം മൈതാനത്ത് പൂനെ സിറ്റി എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. 44ാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലയും 51ാം മിനിറ്റില്‍ ഡേവിഡ് സുസിയും സ്‌കോറര്‍മാര്‍.
ജയത്തോടെ പത്തു കളികളില്‍ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു ചെന്നൈയിന്‍. 12 പോയിന്റുമായി പൂനെ ആറാമത്.
















