സോള്‍: അഴിമതിക്കാരിയായ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. അതീവ രഹസ്യസ്വഭാവമുളള രേഖകള്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹെയ് അവരുടെ ഉപദേശകയായ ചോയ് സൂണ്‍ സിലുമായി പങ്ക്‌വച്ചെന്നാണ് ആരോപണം.
മതനേതാക്കള്‍ക്ക് പോലും സര്‍ക്കാരില്‍ ഉന്നത പദവികളില്ല. എന്നാല്‍ ചോയ്, പാര്‍ക്കിന്റെ സ്വാധീനം ഉപയോഗിച്ച് വന്‍തുക അവരുടെ അക്കൗണ്ടിലേക്ക് എത്തിച്ചതായും ആരോപണമുണ്ട്.
2013ലാണ് രാജ്യത്തെ പ്രഥമ വനിതാ പ്രസിഡന്റായി പാര്‍ക്ക് അധികാരമേറ്റത്. ചോയിയുമായി താന്‍ ചില രേഖകള്‍ കൈമാറിയിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചിട്ടുമുണ്ട്. ഇതിന് പരസ്യമായി രണ്ട് തവണ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
എറ്റേണല്‍ ലൈഫ് ചര്‍ച്ചെന്ന മതപ്രസ്ഥാനത്തിന്റെ നേതാവാണ് ചോയ്. അവരുടെ പിതാവാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്.
















