ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലുണ്ടായ വെളളപ്പൊക്കത്തില്‍ 6000 പേര്‍ക്ക് വീടുകള്‍ നഷ്ടമായി.
നിരവധി വീടുകള്‍ പൂര്‍ണമായും വെളളത്തിനടിയിലായി. പന്ത്രണ്ട് പളളികളും നാല് സ്‌കൂള്‍ കെട്ടിടങ്ങളും 100 ഹെക്ടറിലേറെ പാടവും വെളളത്തിനടിയിലാണ്.
ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. സൈന്യവും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
















