ക്വലാലംപൂര്‍: സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ തെലുങ്കു സിനിമാ നടന്മാരുടെ ടീം ടോളിവുഡ് തണ്ടേഴ്‌സിനു കിരീടം. ഫൈനലില്‍ മലയാളി ടീം കേരള റോയല്‍സിനെ കീഴടക്കി. കന്നഡ താരങ്ങളുടെ കര്‍ണാടക ആല്‍പ്‌സ് മൂന്നാമത്. തമിഴിലെ ചെന്നൈ റോക്കേഴ്‌സ് അവസാന സ്ഥാനത്ത്. ലീഗിന്റെ ആദ്യ സീസണില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. മലേഷ്യയിലെ ക്വലാലംപൂരിലായിരുന്നു മത്സരങ്ങള്‍.
















