തളിപ്പറമ്പ്: രാഷ്‌ട്രത്തെ സംശുദ്ധമാക്കുന്ന നിലപാടുമായി നരേന്ദ്രമോദി ഗവണ്‍മെന്റ് മുന്നേറുമ്പോള്‍ ദേശ സ്‌നേഹികള്‍ ഈ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ രംഗത്ത് വരണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി ആവശ്യപ്പെട്ടു. ബിജെപി തളിപറമ്പ് നിയോജക മണ്ഡലം പഠനശിബിരത്തിന്റെ സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ നവസാമ്പത്തികവല്‍ക്കരണവുമായി മുന്നേറുമ്പോള്‍ അതിന്റെ മുന്നില്‍ ഭാരതത്തെ എത്തിക്കാനാണ് ബിജെപി ഗവണ്‍മെന്റ് ശ്രമിക്കുന്നത്. നടപ്പിലാക്കിയ പദ്ധതികളില്‍ എല്ലാം വിജയം വരിച്ച ചരിത്രമാണ് ഈ സര്‍ക്കാറിനുള്ളത്. ഇത് സ്വായത്തമാക്കാന്‍ സാധിച്ചത് രാഷ്‌ട്രത്തെക്കുറിച്ച് മാത്രം ചിന്തിക്കാന്‍ സാധിക്കുന്ന ജനപ്രതിനിധികളുടെ കൂട്ടായ്‌മമ വളര്‍ത്തി എടുത്തത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.ടി.സോമന്‍ അധ്യക്ഷത വഹിച്ചു, കെ.നാരായണന്‍, പി.ഗംഗാധരന്‍, രവീന്ദ്രന്‍, എന്‍.കെ.ഇ ചന്ദ്രശേഖരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
















