പയ്യന്നൂര്‍: ബിജെപി കല്ല്യാശ്ശേരി നിയോജക മണ്ഡലം ദീനദയാല്‍ ഉപാധ്യായ നേതൃത്വ പഠനശിബിരം വെങ്ങര ഹിന്ദു എല്‍പി സ്കൂളില്‍ മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന് ഉദ്ഘാടനം ചെയ്തു. എസ്സി/എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.എ.വി.കേശവന്, ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന് മാസ്റ്റര്‍, ആര്‍എസ്എസ് വിഭാഗ് വ്യവസ്ഥാ പ്രമുഖ് കെ.സജീവന്, ബേബി സുനാഗര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. സമാപന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പ്രഭാകരന് കടന്നപ്പള്ളി, കെ.വി.ശോഭനകുമാരി, എം.കെ.മധു, സി.എം.വിപിന്‍ കുമാര്‍, വി.വി.ഉണ്ണികൃഷ്ണന്, ചെറുതാഴം രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: