കൊച്ചി: കേന്ദ്രസര്‍ക്കാര്‍ 100, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ വിദേശ പണമിടപാടുസ്ഥാപനങ്ങളും പ്രമുഖ ജ്വല്ലറികളും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. കള്ളപ്പണം വെളുപ്പിക്കാന്‍ ഹവാലക്കാരും മാഫിയകളും ഈ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണിത്. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി. ന്യൂജനറേഷന് ബാങ്കുകളും നിരീക്ഷണത്തിലാണ്.
പ്രമുഖ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്രഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇരട്ടി വിലയ്ക്ക് സ്വര്‍ണം വില്‍പ്പന നടത്തിയാണ് കള്ളപ്പണം വെളുപ്പിച്ച് നല്‍കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ഹവാല ഇടപാടുകാര്‍ വന്‍തുക കമ്മീഷന് പറ്റി പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്നതായും വിവരമുണ്ട്. 2000 രൂപ നോട്ടുകള്‍ സുലഭമാണെന്ന വിവരത്തെത്തുടര്‍ന്ന് ന്യൂജനറേഷന് ബാങ്കുകളും നിരീക്ഷണത്തിലാണ്. പ്രധാന ജ്വല്ലറികളുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. നോട്ട്മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ ഇടപാടുകള്‍ നടക്കുന്നതായും പറയുന്നു.
കള്ളപ്പണം കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചാല്‍ പരിശോധന നടത്താന്‍ ആദായനികുതി ഇന്റലിജന്‍സ് വിഭാഗം ജാഗ്രതയിലാണ്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍നിന്നും പോലീസ് പിടികൂടിയ കള്ളപ്പണവുമായി ബന്ധപ്പെട്ട് ആദായനികുതി വിഭാഗം അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി അസാധുവാക്കിയ 1000, 500 ന്റെ നോട്ടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: