രാജ്കോട്ട്: മുന്നില്‍ നിന്ന് നയിച്ച വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയുടെ ആക്രമണോത്സുകതയും ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചു. 310 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യക്ക്, പിരിയാത്ത ഏഴാം വിക്കറ്റില്‍ ഇവര്‍ നേടിയ 40 റണ്‍സ് തുണയായി. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടിന്നിങ്സിലുമായി മൂന്നു വിക്കറ്റും നേടിയ മോയിന്‍ അലി കളിയിലെ താരം.
വിക്കറ്റ് നഷ്ടമില്ലാതെ 114 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിനായി നായകന് അലിസ്റ്റര്‍ കുക്ക് (130) സെഞ്ചുറി നേടി. കുക്കിന്റെ 29ാം ടെസ്റ്റ് സെഞ്ചുറിയാണിത്. 243 പന്തില്‍ 13 ബൗണ്ടറി നേടി കുക്ക്. ഓപ്പണര്‍ ഹസീബ് ഹമീദ് (82), ബെന്‍ സ്റ്റോക്സ് (29 നോട്ടൗട്ട്) എന്നിവരും പിന്തുണച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് 310 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യക്കു മുന്നില്‍ വച്ചു.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ രണ്ടാമിന്നിങ്സില്‍ തോല്‍വി മുനമ്പിലും നിര്‍ത്തി. മൂന്നു വിക്കറ്റുമായി ആദില്‍ റാഷിദാണ് ഭീഷണിയായത്. മോയിന്‍ അലി, സഫര്‍ അന്‍സാരി, ക്രിസ് വോക്സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. വിരാട് 49 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍, രവീന്ദ്ര ജഡേജ 33 പന്തില്‍ ആറു ഫോറുകളോടെ 32 റണ്‍സുമായി വിരാടിനെ തുണച്ചു. ആര്. അശ്വിനും (32), എം. വിജയും (31) സംഭാവന നല്കി. രണ്ടാം ടെസ്റ്റ് 17 മുതല്‍ വിശാഖപട്ടണത്ത്.
സ്കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് 537
ഇന്ത്യ ഒന്നാമിന്നിങ്സ് 488
ഇംഗ്ലണ്ട് രണ്ടാമിന്നിങ്സ്
അലിസ്റ്റര്‍ കുക്ക് സി ജഡേജ ബി അശ്വിന് 130, ഹസീബ് ഹമീദ് സി ആന്‍ഡ് ബി മിശ്ര 82, ജോ റൂട്ട് സി സാഹ ബി മിശ്ര 4, ബെന്‍ സ്റ്റോക്സ് നോട്ടൗട്ട് 29, എകസ്ട്രാസ് 15, ആകെ 75.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 260 ഡിക്ല.
വിക്കറ്റ് വീഴ്ച: 1-180, 2-192, 3-160.
ബൗളിങ്: മുഹമ്മദ് ഷാമി 11-1-29-0, രവീന്ദ്ര ജഡേജ 15-1-47-0, ആര്. അശ്വിന് 23.3-4-63-1, ഉമേഷ് യാദവ് 13-2-47-0, അമിത് മിശ്ര 13-0-60-2.
ഇന്ത്യ രണ്ടാമിന്നിങ്സ്
എം. വിജയ് സി ഹമീദ് ബി റാഷിദ് 31, ഗൗതം ഗംഭീര്‍ സി റൂട്ട് ബി വോക്സ് 0, ചേതേശ്വര്‍ പൂജര എല്‍ബിഡബ്ല്യു ബി റാഷിദ് 18, വിരാട് കോഹ്ലി നോട്ടൗട്ട് 49, അജിങ്ക്യ രഹാനെ ബി അലി 1, ആര്. അശ്വിന് സി റൂട്ട് ബി അന്‍സാരി 32, വൃദ്ധിമാന്‍ സാഹ സി ആന്‍ഡ് ബി റാഷിദ് 9, രവീന്ദ്ര ജഡേജ നോട്ടൗട്ട് 32, ആകെ 52.3 ഓവറില്‍ ആറിന് 172.
വിക്കറ്റ് വീഴ്ച: 1-0, 2-47, 3-68, 4-71, 5-118, 6-132.
ബൗളിങ്: സ്റ്റുവര്‍ട്ട് ബ്രോഡ് 3-2-8-0, ക്രിസ് വോക്സ് 4-1-6-1, സഫര്‍ അന്‍സാരി 8-1-41-1, മോയിന്‍ അലി 19-5-47-1, ആദില്‍ റഷീദ് 14.3-1-64-3, ബെന്‍ സ്റ്റോക്സ് 2-1-1-0, ജോ റൂട്ട് 2-0-5-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: