ന്യൂദല്‍ഹി: ഐഎസ്എല്ലില്‍ ഒന്നാമതുള്ള ദല്‍ഹി ഡൈനാമോസിന് സമനില. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് തട്ടകത്തില്‍ ദല്‍ഹിയെ തളച്ചത് (2-2). പത്ത് കളികളില്‍ 17 പോയിന്റുമായി ദല്‍ഹി ഒന്നാമത്. കേരള ബ്ലാസ്റ്റേഴ്‌സ് (15), മുംബൈ സിറ്റി (15), അത്‌ലറ്റികോ ഡി കൊല്‍ക്കത്ത (13) എന്നിവര്‍ തുടര്‍ സ്ഥാനങ്ങളില്‍.
തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ കൊല്‍ക്കത്ത 17ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിലൂടെ മുന്നില്‍. ആദ്യ പകുതി ഈ ലീഡില്‍ അവസാനിപ്പിച്ചു കൊല്‍ക്കത്ത. ഇടവേളക്കു ശേഷം ആക്രമണം കടുപ്പിച്ച ദല്‍ഹി, 63ാം മിനിറ്റില്‍ മിലന്‍ സിങ്ങിലൂടെ ഒപ്പം. 71ാം മിനിറ്റില്‍ ജാവി ലാറയിലൂടെ കൊല്‍ക്കത്ത വീണ്ടും മുന്നില്‍. പക്ഷേ, ലീഡിന് ആയുസ് മൂന്നു മിനിറ്റ് മാത്രം. 74ാം മിനിറ്റില്‍ ഫ്‌ളോറന്റ് മലൂദ ദല്‍ഹിക്കായി സമനില ഗോള്‍ നേടി.
















