കൊച്ചി: കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ പുരുഷന്മാരില്‍ ബച്ചു ജഗന്നാഥ് വിക്രമും വനിതകളില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള റേച്ചല്‍ തോംപ്‌സണും ജേതാക്കള്‍. ഹാഫ് മാരത്തണ്‍ വനിതകളില്‍ മലയാളിത്തിളക്കം, ജൂബി ജോര്‍ജ് ജേതാവ്. പുരുഷന്മാരില്‍ സല്‍മാന്‍ ഹാരിസ് ചാമ്പ്യന്‍.
മൂന്നു മണിക്കൂര്‍ 13 മിനിറ്റ് 17 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബച്ചു ജേതാവായത്. ഉപേന്ദ്ര കുമാര്‍ (3:21.28) രണ്ടാമതും, പാര്‍ത്ഥസാരഥി ബങ്ക് (3:22.03) മൂന്നാമതുമെത്തി. റേച്ചല്‍ 3:25.17 മണിക്കൂറില്‍ ഫിനിഷ് ചെയ്തു. ദീപ ഭട്ട് (4:25.21), മീനാക്ഷി (5:00.01) എന്നിവര്‍ തുടര്‍സ്ഥാനങ്ങളില്‍.
ഹാഫ് മാരത്തണില്‍ സല്‍മാന്‍ ഫാരിസ് ഒരു മണിക്കൂര്‍ 28 മിനിറ്റ് അഞ്ച് സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. വിവേക് കുമാര്‍ (1:28.48), ഷക്ഷം സിങ് (1:28.53) രണ്ട്, മൂന്ന് സ്ഥാനത്ത്. ഒരു മണിക്കൂര്‍ 59 മിനിറ്റ് 28 സെക്കന്‍ഡിലാണ് ജൂബി ഫിനിഷ് ചെയ്തത്. സ്വം ഝാ (2:01.52), നിതിക സിങ് (2:05.31) എന്നിവര്‍ പിന്നാലെ ഓടിയെത്തി. ഒളിമ്പ്യന്‍ അശ്വിനി നാച്ചപ്പ മെഡലുകള്‍ സമ്മാനിച്ചു.
















