കോട്ടയം: പുതിയ കറന്‍സി നോട്ടുകളുടെ വിതരണം ആരംഭിച്ചതോടെ ബാങ്കുകളില്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്. ജില്ലയിലെ വിവിധ ബാങ്കുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടപാടുകാര്‍ക്ക് സഹായികളായിക്കൊണ്ടിരിക്കുന്നു.
പഴയ നോട്ടിന് ഒപ്പം നല്‍കേണ്ട ഫോമുകള്‍ സ്വന്തം ചിലവില്‍ എത്തിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഉപഭോക്താക്കള്‍ക്ക് പൂരിപ്പിച്ച് നല്‍കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കുള്ള സ്വര്‍ണ്ണം വാങ്ങാനാവശ്യമായ പണം അതാത് ജ്വല്ലറികളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ഇവര്‍ സഹായികളാവുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് ചിങ്ങവനം ശാഖയില്‍ ഒരുക്കിയ ഹെല്‍പ്പ് ഡസ്‌കിന് ബിജെപി കോട്ടയം നിയോജക മണ്ഡ ലം സെക്രട്ടറി പ്രവീണ്‍ ദിവാകരന്‍, യുവമോര്‍ച്ച മണ്‌ലം പ്രസിഡന്റ് സനു, പ്രമോദ്, നന്ദു സാബു, സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
















