കട്ടപ്പന: തങ്കമണിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് കയറി അക്രമിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീക്ഷണിയെന്ന് പരാതി. മകനെ വധിക്കുമെന്ന് അമ്മയെയാണ് ഭീക്ഷണിപ്പെടുത്തിയത്. തങ്കമണി തരപ്പറമ്പില് ഓമന മകന് വിനോദ്, മരുമകള്‍ അഞ്ചലി എന്നിവരാണ് പരാതിയുമായെത്തിയത്. കഴിഞ്ഞ ദിവസം വിനോദിന്റെ വീട്ടില്‍കയറി ഏഴ് പേരടങ്ങിയ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘ ആക്രമിച്ചിരുന്നു. മാതാവ് ഓമന ഭാര്യ അജ്ഞലി എന്നിവര്‍ പരിക്കേറ്റിരുന്നു.
തുടര്‍ന്ന് ഇവര്‍ തങ്കമണി സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. വിനോദിന്റെ ആറും, മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. രാത്രി ഒരു മണിയോടെ മദ്യപിച്ച് എത്തിയ സംഘം ആദ്യം വീടിന് കല്ലെറിഞ്ഞു. തുടര്‍ന്ന് വീടിനുള്ളില്‍ കടന്ന സംഘം വിനോദിനെ വടി കൊണ്ട് അടിച്ചു. തടയാനെത്തിയ മാതാവിനെ തള്ളി താഴെയിടുകയും ഭിത്തിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വിനോദിന്റെ ഭാര്യയ്ക്കും സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റു. വീട് കയറി അക്രമിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഇവര്‍ വീണ്ടും വധ ഭീക്ഷണിയുമായി എത്തി. ഓമന നലകിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ മകനെ കൊന്നുകളയുമെന്ന് പറഞ്ഞാണ് ഭീക്ഷണിപ്പെടുത്തിയത് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മകന് വിനോദ് കഴിഞ്ഞ തെരശഞ്ഞടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് വൈരാഗ്യത്തിന് കാരണം. മുമ്പും പലതരത്തിലുള്ള ഭീക്ഷണി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും ഓമന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: