താനൂര്‍(മലപ്പുറം): മലപ്പുറം ജില്ലയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ നേതൃത്വം വഹിച്ചവരില്‍ പ്രധാനിയായ താനൂര്‍ ജയചന്ദ്രന് എന്ന മംഗലത്ത് ജയചന്ദ്രന് (79) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്.
ആര്‍എസ്എസ് ശാഖയിലൂടെയാണ് ജയചന്ദ്രന് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. ശക്തമായ നേതൃപാടവത്തിലൂടെയും പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള അസാമാന്യ മിടുക്കും അദ്ദേഹത്തെ വേഗത്തില്‍ ജനങ്ങളോടടുപ്പിച്ചു. ആര്‍എസ്എസ് ജില്ലാ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു.
അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, ദേശീയ കൗണ്‍സില്‍ അംഗം, താനൂര്‍ പഞ്ചായത്ത് മെമ്പര്‍, താനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ശോഭാപറമ്പ് ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട് നിലവില്‍ ബിജെപി സംസ്ഥാന കൗണ്‍സിലംഗമാണ്. ഭാര്യ: ജലജ. മകന്: അജിത്ത്. സംസ്കാരം രാവിലെ ഒന്‍പതിന് മുക്കോലയിലെ വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: