മരട്: മരട് മോസ്ക് റോഡില്‍ പൊതുമരാമത്ത് ഫണ്ടുപയോഗിച്ച് പണിയുവാന്‍ പോകുന്ന കാനയെ ചൊല്ലി വിവാദം. ജനവാസ മേഖലയെ ഒഴിവാക്കി ഭുമാഫിയ നികര്ത്തിയിട്ടിരിക്കുന്ന വെറും ഭുമിക്കരിക്കിലൂടെ കാനനിര്മ്മിക്കുന്നതില് അഴിമതിയുണ്ടെന്നാരോപിച്ച് പ്രദേശവാസികള്‍ ബോര്‍ഡ് സ്ഥാപിച്ചു. റോഡരികിലുള്ളവര്‍ വിലയേറിയ ഭുമി വിട്ടു നല്കി ആറു മീറ്ററായി വീതി കൂട്ടിയ റോഡില്‍ ഒരു മീറ്റര്‍ വീതിയില്‍ പൂര്‍ണ്ണ നീളത്തില്‍ കാനനിര്മ്മിക്കുമെന്ന് നഗരസഭ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ റോഡിന്റെ അപ്രധാനമായ ഒരറ്റത്തു തുടങ്ങി സ്വകാര്യ ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ ഭുമിക്കരികിലൂടെയാണ് കാന രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പാടശേഖരങ്ങള്‍ നികര്‍ത്തിയ ആളുകള്‍ സ്വന്തം ചെലവില്‍ കാന ഉണ്ടാക്കേണ്ടിടത്ത് സര്‍ക്കാര്‍ ചെലവില്‍ കാന പണിയുവാന്‍ അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: