നെടുമ്പാശേരി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കേരള ഘടകത്തിന്റെ 59-ാം സംസ്ഥാന സമ്മേളനം പെരിയാര്‍ മെഡ്ഫെസ്റ്റ് നെടുമ്പാശേരി സിയാല്‍ എക്സിബിഷന് സെന്ററില്‍ തുടങ്ങി. ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എവി ജയകൃഷ്ണന് പതാക ഉയര്‍ത്തിയതോടെ രണ്ടു ദിവസത്തെ സമ്മേളനത്തിന് തുടക്കമായി.
മൂവായിരത്തിലധികം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന പെരിയാര്‍ മെഡ്ഫെസ്റ്റില് 2016-17 വര്‍ഷത്തേക്കുള്ള സംഘടനാ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിദഗ്ധര്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്തെ അന്‍പതോളം വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്ന് രാവിലെ 10 ന് ‘പൊതുജനാരോഗ്യം- ആശങ്കാജനകമായ പ്രവണതകള്‍’ എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടക്കും. അവയവദാനത്തെ കുറിച്ചുള്ള ബോധവല്‍ക്കരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരും കുടുംബാംഗങ്ങളും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മത പത്രം ഒപ്പിട്ട് ഐഎംഎ പ്രസിഡന്റിന് കൈമാറും.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എംഎല്‍എ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര് രമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: