കോട്ടയം: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്ത മുന്നണികള്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ്. സംസ്ഥാനത്ത് നിയമം നടപ്പാക്കിയെന്ന പിണറായി സര്‍ക്കാറിന്റെ വാദം തട്ടിപ്പാണ്.
മൂന്ന് വര്‍ഷം ലഭിച്ചിട്ടും കേരളത്തില്‍ നിയമം നടപ്പാക്കാന്‍ കഴിയാതിരുന്നതില്‍ ഇരുമുന്നണികള്‍ക്കും പങ്കുണ്ട്. കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് നല്കിയ അന്ത്യശാസനത്തിന് ഒടുവില്‍ പദ്ധതി നടത്തിയതായി പ്രഖ്യാപിക്കുക മാത്രമാണ് ഉണ്ടായത്. പുതിയ നിയമം അനുസരിച്ച് 35 ലക്ഷം കുടുംബങ്ങളില്‍ നിന്ന് 1.54 കോടി ജനങ്ങളാണ് മുന്‍ഗണനാ പട്ടികയില്‍ ഇടംതേടുന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: