Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 07:37 pm IST
in Alappuzha

അമ്പലപ്പുഴ: മില്ലുടമകള്‍ക്കൊപ്പം നിന്ന് കര്‍ഷകരെ ചൂഷണം ചെയ്യുന്ന പാഡി ഓഫീസര്‍മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നു.പാഡി ഓഫീസര്‍മാരുടെ സാമ്പത്തിക സ്ഥിതിയും സ്വത്തുവിവരം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നെല്ല് സംഭരണത്തില്‍ സാധാരണകര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രമാണ് മില്ലുടമകള്‍ സ്വീകരിക്കുന്നത്.

ഇതില്‍ മില്ലുടമകളെ സഹായിക്കുന്ന നിലപാടാണ് ജില്ലയിലെ പാഡി ഓഫീസര്‍മാര്‍ സ്വീകരിക്കുന്നത്. എല്ലാവര്‍ഷവും സംഭരണ സീസണ്‍ സംഘര്‍ഷവും, തര്‍ക്കവും നിറഞ്ഞതായിരിക്കും. ഇതിന് പ്രധാന കാരണം മില്ലുടമകള്‍ക്കൊപ്പം നില്‍ക്കുന്ന പാഡി ഓഫീസര്‍മാരാണ്. ഇത്തവണ കുട്ടനാടന്‍, കരിനിലമേഖലകളില്‍ മുഞ്ഞ, ഇലപ്പുള്ളി, വരി, രോഗങ്ങള്‍ ബാധിച്ച് ഏറെക്കുറെ കൃഷി നശിച്ചിരുന്നു. ഇതിന്റെ പേരില്‍ കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രമാണ് വന്‍കിട മില്ലുടമകള്‍ സ്വീകരിച്ചത്.

ഈ രോഗങ്ങള്‍ ബാധിക്കാത്ത നെല്ലും വന്‍ കിഴിവിലെടുക്കാമെന്ന നിലപാടാണ് മില്ലുടമകള്‍ സ്വീകരിച്ചത്.കളക്ട്രേറ്റില്‍ ജില്ലകളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്. പരമാവധി 10 കിലോ വരെ കിഴിവ് നല്‍കിയാല്‍ മതിയെന്നാണ്. എന്നാല്‍ ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി മില്ലുടമകള്‍ ആവശ്യപ്പെട്ടത് 30 കിലോ വരെ കിഴിവാണ്.

മില്ലുടമകളും കര്‍ഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ട പാഡി ഓഫീസര്‍മാര്‍ മില്ലുടമകളുടെ ഏജന്റുമാരായി മാറുകയായിരുന്നു. ഒരു ക്വിന്റല്‍ നെല്ലുസംഭരിച്ചാല്‍ മില്ലുടമകള്‍ സര്‍ക്കാരിന് 68 കിലോ അരി നല്‍കിയാല്‍ മതി.

എന്നാല്‍ നെല്ലിന് ബാധിക്കുന്ന രോഗങ്ങളുടെയും, ജലാംശത്തിന്റെയും പേരില്‍ അധികമായി കിഴിവ് ആവശ്യപ്പെട്ട് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് മില്ലുടമകള്‍. സര്‍ക്കാരിനെ വരെ വിലക്കെടുക്കാന്‍ സ്വാധീനമുള്ള മില്ലുടമകളുടെ കൈകളിലാണ് പാഡി ഓഫീസര്‍മാര്‍. കര്‍ഷകരെ ചൂഷണം ചെയ്തും സര്‍ക്കാരിനെ വഞ്ചിച്ചും കിട്ടുന്ന ലക്ഷങ്ങളുടെ ഒരു പങ്ക് ഇത്തരം പാഡി ഓഫീസര്‍മാര്‍ക്കും ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറക്കാട് ഗ്രേഡിങ് ബ്ലോക്ക് പാടശേഖരത്ത് 30 കിലോ കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെട്ടത്. ഇതിനു സമീപത്തെ ഇല്ലിച്ചിറ പാടത്തു നിന്ന് 13 കിലോ കിഴിവിലാണ് മില്ലുടമകള്‍ നെല്ലെടുത്തത്. 30 കിലോ കിഴിവു നല്‍കാന്‍ കഴിയില്ലെന്ന നിലപാടറിയിച്ച് കര്‍ഷകര്‍ പുറക്കാട് കൃഷിഭവന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും തര്‍ക്കം പരിഹരിക്കാന്‍ പാഡി ഓഫീസര്‍ എത്തിയിരുന്നില്ല.

ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയത് തര്‍ക്കം പരിഹരിക്കാന്‍ പാഡി ഓഫീസര്‍ എത്തുമെന്നായിരുന്നു. എന്നാല്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടു പോലും പാഡി ഓഫീസര്‍ ഇവിടെയെത്തിയില്ല. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല് ബ്രാന്‍ഡ് അരിയാക്കി മാറ്റി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മില്ലുടമകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ ലഭിക്കുന്ന അരിയാണ് സപ്ലൈകോക്ക് നല്‍കുന്നത്.

മില്ലുടമകളുടെ ഈ പകല്‍ക്കൊള്ളക്ക് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരും പാഡി ഓഫീസര്‍മാരും കൂട്ടുനിന്ന് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇവര്‍ക്കെതിരെ സര്‍ക്കാരോ വിജിലന്‍സോയാതൊരു വിധ അന്വേഷണവും ഇതുവരെ നടത്തിയിട്ടില്ല. മന്ത്രിതലത്തില്‍ വരെ സ്വാധീനമുള്ളവന്‍കിട മില്ലുടമകളുടെ നിയന്ത്രണത്തിലാണ് നെല്ലുസംഭരണം നടക്കുന്നത്. കര്‍ഷകരുടെ മാസങ്ങളായുള്ള അദ്ധ്വാനമാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്.

ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത തവണ കൃഷി ഉപേക്ഷിക്കുമെന്ന നിലപാടിലാണ് ഭൂരിഭാഗം കര്‍ഷകരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.