തൃശൂര്‍: സിനിമ-സീരിയല്‍ നടി രേഖ മോഹന്‍ (45) മരിച്ച നിലയില്‍. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്ളാറ്റിലാണു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപ് രേഖയെ ഡ്രൈവര്‍ ഫ്ളാറ്റില്‍ കൊണ്ടുവിട്ടിരുന്നു.
ഉദ്യാനപാലകന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ നീ വരുവോളം എന്നീ ചിത്രത്തിലും അഭിനയിച്ചു. നിരവധി സീരിയലുകളിലും രേഖ അഭിനയിച്ചിട്ടുണ്ട്. രേഖയുടെ ഭര്‍ത്താവു മലേഷ്യയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: