തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍ കുറവ്. നോട്ട് ക്ഷാമം മൂലം ബിവറേജസ് കോര്‍പ്പറേഷനില്‍ മദ്യത്തിന്റെ വില്‍പ്പനയില്‍ 38 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. 29 കോടി രൂപയുടെ വിറ്റുവരവുണ്ടായ സ്ഥാനത്ത് ഇപ്പോള്‍ 18 കോടിയാണ് വിറ്റുവരവ്.
നവംബര്‍ പത്തിലെ കണക്കനുസരിച്ച് 20.15 കോടി രൂപയുടെ വിറ്റുവരവാണ് സംസ്ഥാനത്തുണ്ടായത്. ഇതനുസരിച്ച് വലിയ തോതിലുള്ള മദ്യ വില്പനയാണ് സംസ്ഥാനത്ത് കുറയുന്നത്. അതിനിടയില്‍ കുടിയന്മാര്ക്ക് ചില്ലറ നല്കി സഹായിക്കാനും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള് ആളുകള്‍ എത്തിയിട്ടുണ്ട്. പഴയ 500 രൂപ കൊടുത്താല്‍ 400 രുപയുടെ ചില്ലറയാണ് ഇവര്‍ നല്‍കുക. ആയിരം രൂപയുടെ നോട്ടിന് 900 രൂപയും നല്‍കും.
വിവരമറിഞ്ഞ് ബിവറേജസ് കോര്‍പ്പറേഷന്റെ വിജിലന്‍സ് വിഭാഗം പല ഔട്ട്ലെറ്റുകളിലും മിന്നല്‍ പരിശോധന നടത്തി. എന്നാല്‍ ഇതുവരെ ആര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: