കോഴിക്കോട്: കൈപ്പുറത്ത്പാലം ജലോത്സവം നാളെ ഉച്ചക്ക് 1 മണി മുതല്‍ കൈപ്പുറത്ത് പാലത്തിന് സമീപമുള്ള ജലാശയത്തില്‍ നടക്കും. പൂരത്തറ, എരഞ്ഞിക്കല്‍, മൊകവൂര്‍, മൊകവൂര്‍ വെസ്റ്റ് പ്രദേശങ്ങളില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര ഉച്ചക്ക് 2ന് കൈപ്പുറത്ത് പാലം ജലോത്സവ വേദിയില്‍ സംഗമിക്കും. ചെറുതോണി തുഴയല്‍ മത്സരവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം അവതരിപ്പിക്കുന്ന കയാക്കിംഗ് അഭ്യാസപ്രകടനവും ഉണ്ടായിരിക്കും.
വൈകുന്നേരം 5.30ന് നടക്കുന്ന സമാപന സമ്മേളനം ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
എം.കെ. രാഘവന് എംപി മുഖ്യാതിഥിയായിരിക്കും. റസിഡന്‍സ് അസോസിയേഷനുകളുടെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് ജലോത്സവം നടക്കുന്നതെന്ന് അഡ്വ. എന്‍.പി. രവീന്ദ്രന്, ഉദയകുമാര്‍ വി, രാമചന്ദ്രന് നായര്‍ എം.പി., നിഷിന്ത് കുമാര്‍, സുരേഷ് മൊകവൂര്‍, അഡ്വ. ജയകുമാര്‍, കെ.മധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: