ലോസാഞ്ചലസ്: വിഖ്യാത കനേഡിയന്‍ ഗായകനും കവിയും നോവലിസ്റ്റുമായിരുന്ന ലിയോനാര്‍ഡ് കോഹന് (82) ലോസാഞ്ചലസില്‍ അന്തരിച്ചു. ഗിറ്റാറിസ്റ്റായാണ് സംഗീത ജീവിതം തുടങ്ങിയത്.
ഏറ്റവും പ്രശസ്തമായ ‘ഐ ആം യുവര്‍ മാന്‍’ എന്ന ആല്‍ബം ‘പ്രണയം’ എന്ന മലയാള സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഏറ്റവും പുതിയ ആല്‍ബം ‘യു വാണ്ട് ഇറ്റ് ഡാര്‍ക്കര്‍’ ഇറങ്ങിയത്.
കാനഡയിലെ മൊണ്ട്രിയലില് 1934 ല്‍ ജനിച്ചു. അച്ഛന് സോളമന് ക്ലോണിസ്കി, അമ്മ മാര്‍ഷ. പഠിച്ചത് സംഗീതവും കവിതയുമായിരുന്നു. സ്പാനിഷ് എഴുത്തുകാരന് ഫെഡറികോ ഗാര്‍സിയ ലോര്‍ക്കയെ കോഹന് ആരാധിച്ചിരുന്നു.
1951 ല്‍ പ്രശസ്തമായ മക്ഗില്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. ആദ്യ കവിത 1954-ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് കൊളംബിയ സര്‍വകലാശാലയില്‍ പഠനം. എഴുത്തില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടാതെ, കോഹന് ഗായകനും ഗാന രചയിതാവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: