Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കള്ളപ്പണക്കാരുടെ കൂട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 10:16 pm IST
in Vicharam

രാജ്യത്തെ സാമ്പത്തിക രംഗത്ത് ശുദ്ധീകരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അനേകം പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുന്നു വന്‍ മൂല്യമുള്ള നോട്ടുകളുടെ അസാധുവാക്കല്‍. ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിക്കൊപ്പം നിലകൊണ്ടപ്പോള്‍ പരിഭ്രാന്തരായി പായുന്ന ചിലരുണ്ട്. അവര്‍ അനാവശ്യമായ ഭീതിയും ആശങ്കയും ജനങ്ങളില്‍ നിറയ്‌ക്കാന്‍ ഒരുങ്ങിപ്പുറപ്പെടുകയാണ്. അക്കാര്യത്തില്‍ കേരള സര്‍ക്കാരും ഒട്ടും മോശമല്ല. എന്തിനാണ് ഇത്തരമൊരു നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചതെന്ന് മനസ്സിലാക്കാതെ തികഞ്ഞ രാഷ്‌ട്രീയ ദുഷ്ടലാക്കാണ് അവര്‍ക്ക്.

നേരത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കാണ് നോട്ടുശുദ്ധീകരണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. കേരളം ദൈവത്തിന്റെ നാടെന്ന് പറയുമെങ്കിലും അണിയറയില്‍ ചെകുത്താന്‍മാരുടെ അട്ടഹാസമാണെന്നത് അത്ര രഹസ്യമൊന്നുമല്ല. എവിടെയും ഏതു നേരത്തും എന്തും ചെയ്യാന്‍ മിടുക്കുള്ളവരുടെ പിന്നില്‍ വാസ്തവത്തില്‍ കള്ളപ്പണ ലോബിയാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കാനോ വേണ്ട നടപടി സ്വീകരിക്കാനോ ഒരിക്കലും തയാറാവാത്ത സര്‍ക്കാരുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതും. ഹവാല, റിയല്‍ എസ്റ്റേറ്റ്, ആയുധലോബികളുടെ പറുദീസയായി കേരളത്തെ മാറ്റാനുള്ള തീവ്രശ്രമമാണ് നടന്നുകൊണ്ടിരുന്നത്.

കള്ളപ്പണത്തിന്റെ ഒഴുക്ക് ഓരോ ദിനത്തിലും കൂടിവരുകയായിരുന്നു. അപ്പോഴാണ് ഇടിത്തീപോലെ വന്‍മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കപ്പെട്ടത്.

കണക്കില്‍ കൊള്ളിക്കാതെയും അധികൃത കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെയും പണം കൈകാര്യം ചെയ്യാനുള്ള സംവിധാനമായി പല സഹകരണ ബാങ്കുകളും മാറിയിരുന്നു എന്നത് വെറും ആരോപണമല്ല. സ്രോതസ് വേണ്ട വിധത്തില്‍ വെളിപ്പെടുത്താതെ നിക്ഷേപിക്കാന്‍ ഈ മേഖലയില്‍ കഴിയുന്നു എന്നതാണ് പ്രധാന ആകര്‍ഷകത്വം. പൊതുമേഖലാ ബാങ്കുകളില്‍ ഉയര്‍ന്ന നിക്ഷേപത്തിന് പാന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമാണ്. സഹകരണ മേഖലക്ക് അത് വേണ്ട. മാത്രമല്ല അവിടെ നിക്ഷേപത്തിന് അര ശതമാനം പലിശ കൂടുതല്‍ ലഭിക്കുമെന്നതും മറ്റൊരു ആകര്‍ഷണമാണ്.

കേരളത്തില്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ മഹാഭൂരിപക്ഷവും നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം കിട്ടുന്നതും അവിടെനിന്നു തന്നെ. റിയല്‍ എസ്റ്റേറ്റ്, ഹവാല പണങ്ങള്‍ കുമിഞ്ഞുകൂടുന്നതിന്റെ ഗുണം ലഭിക്കുന്നതും പാര്‍ട്ടിക്ക്. എന്നാല്‍ പുതിയ നിയന്ത്രണങ്ങളും മൂല്യക്കൂടുതലുള്ള നോട്ടുറദ്ദാക്കലും വന്‍ ആഘാതമാണ് അവര്‍ക്ക് ഉണ്ടായത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തോമസ് ഐസക്കിന്റെയും എ.സി മൊയ്തീന്റെയും പ്രതികരണങ്ങള്‍. സഹകരണ മേഖലയെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള നീക്കമാണിതെന്നാണ് മൊയ്തീന്‍ ഭാഷ്യം. വേണ്ട സ്ഥലത്ത് തന്നെ അടികിട്ടിയപ്പോഴുള്ള വേദനയാണ് ഇരുവരില്‍ നിന്നുമുണ്ടായിട്ടുള്ളത്.

ഒരു നിയന്ത്രണവുമില്ലാതെ പണം കൈകാര്യം ചെയ്യുന്നതുവഴി സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമാണ് ഈ മേഖല തുറന്നിട്ടിരുന്നത്.

കേന്ദ്രത്തിന്റെ പുതിയ നീക്കത്തോടെ അതിനൊക്കെ അന്ത്യമാവുകയാണ്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ആദായ നികുതി അധികൃതര്‍ കഴിഞ്ഞ ദിവസം പരിശോധന തുടങ്ങിയതോടെയാണ് എ.സി. മൊയ്തീന് വെപ്രാളമായത്. പാര്‍ട്ടിക്ക് ചെല്ലും ചെലവും കൊടുക്കുന്ന സംവിധാനമായി സഹകരണ സംഘങ്ങള്‍ അധഃപതിച്ചതോടെ അതിന്റെ ഉദ്ദേശ്യശുദ്ധി തന്നെയാണ് നഷ്ടമായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തെ ചില സഹകരണ സ്ഥാപനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിരുന്നു. തൃശൂരില്‍ ആദായനികുതി വകുപ്പ് അന്ന് 150 കോടിയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 15,287 സഹകരണ സ്ഥാപനങ്ങളിലായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണുള്ളത്. ഇതില്‍ 35,000 കോടിയുടെ കള്ളപ്പണമുണ്ടെന്നാണ് അനുമാനിക്കുന്നത്.

ആദായ നികുതി പരിധിയില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിച്ചുനിര്‍ത്തുന്നത് കള്ളപ്പണം ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാവാനാണ് സാധ്യത. രാജ്യ പുരോഗതിക്ക് അങ്ങേയറ്റം അനിവാര്യമായ സാമ്പത്തിക അച്ചടക്കം സഹകരണ മേഖലയില്‍ നടക്കുന്നില്ലെന്ന തിരിച്ചറിവിലേക്ക് സംഭവഗതികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പരിശോധനയില്‍നിന്ന് കേരളത്തിലെ സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ പിന്നില്‍ എന്താണെന്ന് ഒരുവിധപ്പെട്ടവര്‍ക്കൊക്കെ അറിയാനായിട്ടുണ്ട്. മറ്റു ബാങ്കുകളെപ്പോലെയുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ സഹകരണ ബാങ്കുകളും തയാറായാല്‍ മാത്രമേ ഇപ്പോഴത്തെ ശുദ്ധീകരണം പൂര്‍ണതോതില്‍ ഫലപ്രാപ്തിയിലെത്തൂ.

രാഷ്‌ട്രീയത്തിന്റെ വാള്‍മുനകള്‍ ചൂണ്ടി അതൊക്കെ ഇല്ലാതാക്കി തങ്ങളുടെ ധാര്‍ഷ്ട്യത്തിനൊപ്പം സഹകരണ മേഖലയെ ചേര്‍ത്തുനിര്‍ത്താനാണ് ഭാവമെങ്കില്‍ അത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ല എന്ന് ഓര്‍മിപ്പിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.