കരുനാഗപ്പള്ളി. കരുനാഗപ്പള്ളിയിലെ ഗേള്‍സ് സ്കൂളിലും ബോയ്സ് സ്കൂളിലും ബോംബ് വയ്ക്കുമെന്ന് എഴുതിയ കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തില്േ ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം വൈകിട്ടാണ് കരുനാഗപ്പള്ളി എസ്ഐക്ക് ബേസ് മൂവ്മെന്റ് ജിഹാദിന്റെ പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചത്. ഇതില്‍ പത്താം തീയതി ഏതു സമയവും സ്കൂളില്‍ ചാവേറാക്രമണം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. കത്ത് ലഭിച്ച ഉടന്‍ തന്നെ സ്കൂള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സ്കൂളിന് അവധിയായിരിക്കുമെന്ന് വിദ്യാര്‍ത്ഥികളേയും, രക്ഷകര്‍ത്താക്കളേയും അറിയിച്ചു. ഇത് അറിയാതെയെത്തിയ കുട്ടികളെ പോലീസും സ്കൂള്‍ അധികൃതരും തിരിച്ചയച്ചു.
ഇന്നലെ രാവിലെ ആറുമുതല്‍ ബോംബു സ്ക്വാഡിന്റേയും ഡോഗ് സ്ക്വാഡിന്റേയും നേതൃത്വത്തില്‍ സ്കൂളിനും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്തിയില്ല. ബോംബുഭീഷണിയെ തുടര്‍ന്ന് സമീപ സ്കൂളുകള്‍ക്കും അവധി നല്കി.
തിരച്ചിലിന് കരുനാഗപ്പള്ളി എസിപി: ശിവപ്രസാദ്, സിഐ: അനില്‍കുമാര്‍, എസ്ഐ: രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: