തിരുവനന്തപുരം: പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണസംഘങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് അനുമതിനല്‍കി.നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കാതിരിക്കുന്നത് പിന്‍വലിച്ച നടപടിയെത്തുടര്‍ന്ന് സഹകരണ വായ്പാസംഘങ്ങളില്‍ വലിയ പ്രതിസന്ധി രൂപം കൊണ്ടിരുന്നു. ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സഹകരണ മന്ത്രി, സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. തുടര്‍ന്ന് റിസര്‍വ്വ് ബാങ്കിന് സഹകരണ വായ്പാ സംഘങ്ങള്‍ക്ക് നല്‍കേണ്ട ഇളവ് സംബന്ധിച്ച് കത്ത് അയച്ചു. ഇതേ തുടര്‍ന്നാണ് റിസര്‍വ്വ് ബാങ്കില്‍ നിന്നും ഇളവുകള്‍ അനുവദിച്ച് ഉത്തരവായത്.
ഉത്തരവ് പ്രകാരം ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രൈമറി ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇടപാടുകാരില്‍ നിന്ന് പഴയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാം. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രൈമറി ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും അവര്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കുകളില്‍ ഈ തുക നിക്ഷേപിക്കാം. എന്നാല്‍ ഇപ്രകാരം ലഭിക്കുന്ന നോട്ടുകള്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ കൈമാറ്റം ചെയ്യുന്നതിനോ മാറ്റി നല്‍കുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.
നിരോധിച്ച നോട്ടുകള്‍ മാറ്റിനല്‍കാന്‍ ജില്ലാസഹകരണബാങ്കുകളെക്കൂടി അനുവദിക്കണമെന്നാണു സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് ധനമന്ത്രി തോമസ് ഐസക്കും കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: