കൊച്ചി: സരിത എസ് നായര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ഉമ്മന്‍ചാണ്ടിയുടെ സെക്രട്ടറിയായ വാസുദേവ ശര്‍മ്മയുമായി സംസാരിച്ചത് 34 തവണയെന്ന് ഫോണ്‍ രേഖ. വാസുദേവ ശര്‍മ്മയെ സരിത അഭിസംബോധന ചെയ്തിരുന്നത് ശര്മ്മാജിയെന്നാണെന്നും മൊഴി. ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കവേയാണ് വാസുദേവ ശര്‍മ്മ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.
ശര്‍മ്മയുടെ 9447737447 എന്ന നമ്പറില്‍ നിന്ന് സരിതയുടെ 9544023627 എന്ന നമ്പറിലേക്കും തിരിച്ചുമായി 2015 ഏപ്രില്‍ 6 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ദിവസങ്ങളിലായി 34 വിളികള്‍ നടന്നിട്ടുള്ളതിന്റെ രേഖ കമ്മീഷന് അഭിഭാഷകന് അഡ്വ. സി ഹരികുമാര്‍ ഹാജരാക്കി. വാസുദേശവ ശര്‍മ്മ ഉപയോഗിച്ചിരുന്ന 0471-2518118 എന്ന നമ്പറിലേക്ക് ഒരു വിളി സരിതയുടെ മൊബൈല്‍ ഫോണില്‍നിന്ന് നടത്തിയിട്ടുമുണ്ട്. മൊബൈല്‍ഫോണ്‍ വിളികളില്‍ ഒന്ന് 468 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ്.
2015 നവംബര്‍ 22നാണ് ഈ ദൈര്‍ഘ്യമേറിയ സംഭാഷണം ഫോണിലൂടെ നടന്നത്. 34 വിളികളില്‍ ആറെണ്ണം വാസുദേവശര്‍മ്മ സരിതയെ വിളിച്ചതാണ്. ഈ ദിവസം സരിത ശര്‍മ്മയെ വിളിച്ചതായി രേഖകളില്ല. ഫോണ്‍ വിളികളില്‍ ചിലത് 288,140,132,120 സെക്കന്‍ഡുകള്‍ നീളുന്നവയാണ്. വാസുദേവശര്മ്മയുമായി നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖ പെന്‍ ഡ്രൈവിലാക്കി സരിത കമ്മീഷനില്‍ സമര്‍പ്പിച്ചത് കമ്മീഷന് കേള്‍പ്പിച്ചു. 2016 ജനുവരി 27ന് കമ്മീഷനില്‍ ഹാജരാകാന്‍ സരിതയ്ക്ക് നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിലുള്ളത്. തമ്പാനൂര്‍ രവിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചും സംഭാഷണത്തില്‍ പരാമര്‍ശമുണ്ട്. അതിലെ ശബ്ദം തന്റേതുപോലെയാണെന്നും ശര്‍മ്മാജി എന്നാണ് സരിത തന്നെ വിളിക്കാറുള്ളതെന്നും ശബ്ദരേഖ കേട്ടശേഷം ശര്‍മ്മ പറഞ്ഞു.
സരിതയെ താന്‍ കണ്ടിട്ടില്ലെന്നും നാലുതവണ മാത്രമാണ് ഫോണില്‍ വിളിച്ചിട്ടുള്ളതെന്നും കമ്മീഷനില്‍ മൊഴി നല്കിയ ശര്‍മ്മ സിഡിആര്‍ കാണിച്ചപ്പോള്‍ അതില്‍ കാണുന്നത് ശരിയാണെന്ന് മറുപടി നല്കി. സരിത ഫോണില്‍ വിളിച്ചത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗികപരിപാടികളന്വേഷിച്ചാണ്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട ഒരുകാര്യവും ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടില്ല. മറ്റ് ജീവനക്കാരുമായും ഇക്കാര്യം സംസാരിച്ചിട്ടില്ല.
പ്രത്യേകാന്വേഷണസംഘം സോളാര്‍ സംബന്ധിച്ച ഒരുകാര്യവും തന്നോടന്വേഷിച്ചിട്ടില്ല. മല്ലേലില്‍ ശ്രീധരന്‍നായരെ അറിയില്ല. മല്ലേലില്‍ ശ്രീധരന്‍നായരുമായി ബന്ധപ്പെട്ട കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണോയെന്നറിയാന് ഇതുസംബന്ധിച്ച രേഖകള്‍ താന്‍ പരിശോധിച്ചിട്ടില്ലെന്നും 2004മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ചുമതല നിര്‍വ്വഹിച്ച വാസുദേവശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: