രാമപുരം: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന തൊടുപുഴ ഇടവെട്ടി ശാസ്താംപാറ മാരിയില്‍ പുത്തന്‍പുരയില്‍ സനില്‍ കുമാര്‍(34) പിടിയിലായി.
മോഷ്ടിച്ച വാഹനത്തില്‍ മദ്യപിച്ച് ഓടിച്ചതിനാണ് രാമപുരം പോലീസ് സ്റ്റേഷനില്‍ 2012 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പിടിയിലായത്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍, തൊടുപുഴ പോലീസ് സ്റ്റേഷനിലും മൂന്ന് വീതം കേസില്‍ വാറണ്ട് പ്രതിയായിരുന്നു. പാലാ ഡിവൈഎസ്പി എല്‍.പി. സ്ക്വാഡ് ബിജു കെ. തോമസാണ് പ്രതിയെ ശാസ്താംപാറയിലുള്ള വീട്ടില്‍ നിന്ന് പിടികൂടിയത്. പാലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: