പേരാവൂര്‍: മൂന്ന് ദിവസങ്ങളിലായി തുണ്ടി ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ഇരിട്ടി ഉപജില്ല കായികമേള സമാപിച്ചു. 110 ഓളം സ്കൂളുകളില്‍ നിന്നും മൂവായിരത്തോളം കായിക താരങ്ങളാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്.
മേളയില്‍ 181 പോയിന്റുകളോടെ എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 139 പോയിന്റോടെ അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ഡ് രണ്ടാം സ്ഥാനവും നേടി 114 പോയിന്റുകളോടെ കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
മേളയുടെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു.ഇരിട്ടി എഇഒ കെ.ജെ.ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബിപിഒ ഷൈലജ, ജോര്‍ജ് മാത്യു, സി.എ.തങ്കം, കെ.കെ.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.ജെ.ജെയിംസ് സമ്മാനദാനം നിര്‍വ്വഹിച്ചു. പി.ജെ.ജോണ്സണ് സ്വാഗതവും വി.ഡി.ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: